മസ്കറ്റ്: പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയും ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയവും ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നു.
തിങ്കളാഴ്ച്ച പീക്കിംഗ് യൂണിവേഴ്സിറ്റി എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ക്വിയോ ജിയെയും പ്രതിനിധി സംഘത്തെയും ഉന്നത വിദ്യാഭ്യാസ, ഗവേഷണ, നവീകരണ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖിയുടെ ഓഫീസിൽ സ്വീകരിച്ചു.
പരിശീലന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. സബാറ്റിക്കൽ ലീവ് പ്രോഗ്രാമുകളുടെ കൈമാറ്റത്തിലൂടെ ഒമാനി സർവകലാശാലകളെ പെക്കിംഗ് സർവകലാശാലയുമായി ബന്ധിപ്പിക്കുന്ന കാര്യവും ചർച്ച വിഷയമായി.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഒമാൻ സുൽത്താനേറ്റ് അംബാസഡർ നാസർ മുഹമ്മദ് അൽ ബുസൈദിയും ഉന്നത വിദ്യാഭ്യാസ, ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയത്തിലെ നിരവധി വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.