സീബ്​ സൂഖിൽ തീപിടിത്തം : മലയാളികളുടേതടക്കം നിരവധി കടകൾ കത്തി നശിച്ചു

മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ സൂഖിൽ വൻ തീപിടിത്തം. മലയാളികളുടേതടക്കം 16ലധികം കടകൾ പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു​ മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല.

സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ ​അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണണ വിധേയമാക്കി. അപകടത്തിൻറെ കാരണങ്ങൾ വ്യക്തമല്ല. നിരവധി ഗോഡൗണുകളും വെയർഹൗസുകളുമാണ്​ കത്തി നശിച്ചവയിൽ ഉൾപ്പെടുന്നത്​.