മസ്‌കറ്റ്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്ക് നെതർലൻഡ്‌സ് വിദേശകാര്യ മന്ത്രി ഹാൻകെ ബ്രൂയിൻസുമായി ഫോൺ സംഭാഷണം നടത്തി.
പ്രദേശത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രാദേശികവും ആഗോളവുമായ സംഘർഷങ്ങൾ വഷളാകുന്നത് തടയാനുള്ള ശ്രമങ്ങൾ, ഗാസ മുനമ്പിൽ വെടിനിർത്തൽ കൊണ്ടുവരാനും അവിടെയുള്ള ഭയാനകമായ മാനുഷിക സാഹചര്യം പരിഹരിക്കാനുമുള്ള ശ്രമങ്ങൾ എന്നിവ സംഭാഷണത്തിനിടെ ചർച്ച ചെയ്തു.
സംഘർഷത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യവും ക്രിയാത്മകമായ ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകതയും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും പങ്കാളിത്തവും ഇരുപക്ഷവും വ്യക്തമാക്കി.
ഏകോപനവും കൂടിയാലോചനയും തുടരാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളുടെയും സാമ്പത്തിക സഹകരണത്തിൻ്റെയും വികസനത്തിന് പിന്തുണ നൽകാനും ഇരുപക്ഷവും സമ്മതിച്ചു.