‘ഞങ്ങൾ അനൗദ്യോഗിക അക്കൗണ്ടുകളിലൂടെ ടിക്കറ്റുകൾ നൽകുന്നില്ല’ : ഒമാൻ എയർ

മസ്‌കറ്റ്: വിമാനക്കമ്പനിയുടെ വ്യാജേന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സൗജന്യമായോ നിരക്ക് കുറച്ചോ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നതിനെതിരെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മുന്നറിയിപ്പ് നൽകി.

ഞങ്ങൾ അനൗദ്യോഗിക അക്കൗണ്ടുകളിലൂടെ പ്രമോഷനുകളോ ടിക്കറ്റ് വിൽപനയോ നടത്തുന്നില്ലെന്ന് ഒമാൻ എയർ പ്രസ്താവനയിലൂടെ അറിയിച്ചു. അത്തരം അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നതിനോ വ്യക്തിഗത വിവരങ്ങളോ പേയ്‌മെൻ്റ് വിശദാംശങ്ങളോ നൽകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം റിപ്പോർട്ട് ചെയ്യാനും ഏതെങ്കിലും ഓഫറിൻ്റെ സത്യാവസ്ഥ പരിശോധിക്കാനും ഒമാൻ എയറിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെ ബന്ധപ്പെടാനും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.