മസ്‌കത്ത് ∙ കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂർ പി കെ സി അബ്ദുൽ സലാം (57) ആണ് ഹൃദയാഘാതം മൂലം അൽ ഖൂദിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഭാര്യ : സാറാബീ. പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.