റൂവിയിലെ കുഴികൾ നിറഞ്ഞ റോഡിൻ്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

മസ്‌കത്ത് – സുൽത്താൻ ഖാബൂസ് മസ്ജിദിന് പിന്നിലെ റൂവിയിലെ കുഴികൾ നിറഞ്ഞ റോഡിൻ്റെ അറ്റകുറ്റപണികൾ അധികൃതർ ആരംഭിച്ചു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്.

പ്രാദേശിക വ്യവസായിയായ മുഹമ്മദ് ഖൽഫാൻ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചു. “ഏറെ മാസങ്ങളായി ഇതൊരു പ്രശ്നമാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതൊരു അപകട മേഖലയായിരുന്നു, നിരവധി കാറുകൾ കുടുങ്ങിക്കിടക്കുന്നത് ഞാൻ കണ്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

അതേസമയം കമ്മ്യൂണിറ്റി ആശങ്കകൾ രേഖപ്പെടുത്തുകയും ഉടനടി പരിഹരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുനൽകുന്നതിനായി, 1111 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ച് പ്രശ്നങ്ങൾ അറിയിക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.