ഒമാനിലെ ആദ്യ വ്യവസായിക ഉപ്പ് നിർമ്മാണശാല പ്രവർത്തനം ആരംഭിക്കുന്നു. അൽ വുസ്ത ഗവർണറേറ്റിലെ മഹൗത് വിലായത്തിലാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. ഓയിൽ ഫീൽഡ് കമ്പനികൾക്കും മറ്റും ആവശ്യമായ ഉപ്പ് ഇവിടെ നിന്നും ലഭ്യമാക്കും. ഗ്ലോബൽ ഇന്റഗ്രേറ്റഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് ഫാക്ടറി ആരംഭിച്ചത്. 12 മില്യൺ റിയാൽ ആണ് നിർമ്മാണ ചെലവ്.