മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ മൊത്തം റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 2023 ഡിസംബർ അവസാനത്തോടെ 6 ശതമാനം വർധിച്ച് 2,607.1 മില്യണിലെത്തി. നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറപ്പെടുവിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ശേഖരിച്ച റിയൽ എസ്റ്റേറ്റ് ഇടപാട് ഫീസ് 64.9 ദശലക്ഷത്തിൽ എത്തി, 2022 അവസാനത്തെ അപേക്ഷിച്ച് 4.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
വാടക കരാറുകളുടെ മൂല്യം 18.3 ശതമാനം വർധിച്ച് 1,551.5 ദശലക്ഷം ഒമാൻ റിയാൽ(22,774 കരാറുകൾ) ആയി ഉയർന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 2023 അവസാനത്തോടെ ഉടമസ്ഥാവകാശ രേഖകളുടെ എണ്ണം 235,390 ആയിരുന്നു, ഇത് 0.9 ശതമാനം വർധിച്ചു, അതേസമയം ജിസിസി പൗരന്മാർക്ക് നൽകിയ ഉടമസ്ഥാവകാശ രേഖകളുടെ എണ്ണം 48.9 ശതമാനം വർധിച്ച് 1,316-ലെത്തി.