മസ്‌കറ്റ് – മസ്‌കറ്റ് മുനിസിപ്പാലിറ്റി സീബ്, ഖുറിയാത്ത് ബീച്ചുകളിൽ പൊതു ശൗചാലയങ്ങൾ സ്ഥാപിച്ചു. ബീച്ചുകളിൽ സന്ദർശകരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശൗചാലയങ്ങൾ സ്ഥാപിച്ചത്.
‘സീബ്, ഖുറിയാത്ത് വിലായത്ത് ബീച്ചുകളിൽ പന്ത്രണ്ട് പൊതു ശൗചാലയങ്ങൾ സ്ഥാപിച്ചിട്ടുള്ളതായി മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സീബിലെ അൽ ഹെയിൽ നോർത്ത് ബീച്ചിൽ നാല് ടോയ്‌ലറ്റുകളും ബമാഹ്, ഫനാസ്, ദബാബ് ഖുറിയാത്ത് ബീച്ചുകളിൽ എട്ട് ടോയ്‌ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ആരോഗ്യകരമായ അന്തരീക്ഷത്തിനായി പൊതു സൗകര്യങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു.