ലോകത്തിലെ ആദ്യത്തെ സുസ്ഥിര മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ദുബായ് സിവിൽ ഡിഫൻസ് ആരംഭിച്ചു. കവറേജും വേഗത്തിലുള്ള പ്രതികരണ സമയവും വർദ്ധിപ്പിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉയർത്തുന്നതിനുമുള്ള ദുബായുടെ താല്പര്യമാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിപ്പിക്കുന്നത്.
ദുബായിലെ സമുദ്ര അടിയന്തര പ്രതികരണ സംവിധാനങ്ങളിൽ ഇത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സമുദ്ര പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിൽ ഉയർന്ന കാര്യക്ഷമത നൽകുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഫ്ലോട്ടിംഗ് നിർമ്മാണം പരമ്പരാഗത മറൈൻ ഫയർ സ്റ്റേഷനുകളേക്കാൾ 70% താങ്ങാനാവുന്നതും സുസ്ഥിരവും പരിസ്ഥിതിക്ക് സൗഹാർദ്ദവുമായ ലോകത്തിലെ ആദ്യത്തെ ഫയർ സ്റ്റേഷനാണിത്.
സുസ്ഥിരതയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സ്റ്റേഷൻ, സുരക്ഷയുടെയും കാര്യക്ഷമതയുടെയും ഉയർന്ന നിലവാരം പുലർത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തോടുള്ള ദുബായുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണ്.