ഒമാനിൽ ആ​ദ്യ സ​ർ​ക്കാ​ർ ഫെ​ർ​ട്ടി​ലി​റ്റി സെ​ൻറ​ർ 14ന് ​തു​റ​ക്കും

 

മ​സ്ക​ത്ത്​: ഒമാൻ സുൽത്താനേറ്റിലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള ആ​ദ്യ​ ഫെ​ർ​ട്ടി​ലി​റ്റി സെ​ൻറ​ർ ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. അ​ൽ വ​ത്താ​യ ഒ​ബ്‌​സ്റ്റെ​ട്രി​ക്‌​സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി കോം​പ്ല​ക്‌​സി​ലെ ഫെ​ർ​ട്ടി​ലി​റ്റി സെൻറ​ർ 14ന്​ ​നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും.

ഉ​യ​ർ​ന്ന പ്ര​ഫ​ഷ​ന​ലി​സ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ വ​ന്ധ്യ​ത, ഗ​ർ​ഭ​ധാ​ര​ണ സ​ഹാ​യ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, ഭ്രൂ​ണ​ശാ​സ്ത്ര​ജ്ഞ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന, ഫെ​ർ​ട്ടി​ലി​റ്റി മേ​ഖ​ല​യി​ൽ വി​പു​ല​മാ​യ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഒ​രു മെ​ഡി​ക്ക​ൽ ടീം ​എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ആ​ദ്യ വ​ർ​ഷ​ത്തി​ൽ 1000 കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യാ​നാ​ണ്​ സെ​ൻറ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷ​മി​ത്​ 1500 ആ​യി ഉ​യ​ർ​ത്തും. ഗ​ർ​ഭ​ധാ​ര​ണ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളാ​യി​രി​ക്കും അ​വ​ലം​ബി​ക്കു​ക.