ഒമാനിലെ ശക്തമായ മഴയിൽ രണ്ട്​ കുട്ടികൾ മരിച്ചു

മസ്കത്ത്:​ഒമാനിലെ ശക്തമായ മഴയിൽ രണ്ട്​ കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ്​ തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തിയത്​. മറ്റ്​ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന്​ സിവിൽ ഡിഫൻസ് ആൻഡ്​ ആംബുലൻസ് അതോറിറ്റി അറിയിച്ചു.

ഒമാനിലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ്​ ലഭിച്ചത്​. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ച്​ ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ർ​ദ്ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​കാര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.