ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു. അരൂക്കുറ്റി നദ്വത്ത് നഗർ തറാത്തോട്ടത്ത് വലിയവീട്ടിൽ അബ്ദുല്ല വാഹിദ് ആണ് ഇബ്രയിൽ മരിച്ചത്. 28 വയസ്സായിരുന്നു.
ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വാഹിദ് തിങ്കളാഴ്ച വാഹനവുമായി സൂറിൽ പോയി മടങ്ങിവരുന്നതിനിടെ ഇബ്രക്കടുത്തുവെച്ച് കുത്തിയൊലിക്കുന്ന വാദിയിൽ അകപ്പെടുകയായിരുന്നു. വാഹിദിന്റെ കൂടെയുണ്ടായിരുന്ന സ്വദേശി പൗരൻ രക്ഷപ്പട്ടു. പിതാവ്: ഇബ്രാഹിം. മാതാവ്: ബൽകീസ്. സഹോദരി: വാഹിദ.