ഖാബൂസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചു

സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ 31, 32 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചു. 31 ആം ബാച്ച് വിദ്യാർഥികളുടെ ബിരുദദാനം ഡിസംബർ 6, 8 തീയതികളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. റഹ്‌മ ബിന്ത് ഇബ്രാഹിം ബിൻ സെയ്ദ് അൽ മഹ്റൗഖിയ ചടങ്ങിൽ മുഖ്യതിഥിയാകും. 32 ആം ബാച്ച് വിദ്യാർഥികളുടെ ബിരുദദാനം ഡിസംബർ 13, 15 തീയതികളിൽ ആകും നടക്കുക. തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബ’ഒവൈൻ ആകും മുഖ്യാതിഥി. കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി തവണ ചടങ്ങ് മാറ്റി വെച്ചിരുന്നു.