സലാല: ഒമാനിൽ പാലക്കാട് സ്വദേശി മരിച്ചു. വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ (50) ആണ് ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ വാദിയിലെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സമീറ. മക്കൾ: അഫീഫ, മുഹമ്മദ് സിയാദ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.