മസ്‌കറ്റ് – അൽ വത്തയ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്‌സിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു.
സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് വൈസ് ചാൻസലർ ഡോ മുന ഫഹദ് അൽ സെയ്ദിൻ്റെ മേൽനോട്ടത്തിൽ ആരോഗ്യമന്ത്രി ഡോ ഹിലാൽ അലി അൽ സാബ്തി, സാമൂഹിക മന്ത്രി ലൈല അഹമ്മദ് അൽ നജർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
ഫെർട്ടിലിറ്റി വെല്ലുവിളികളെ നേരിടുന്ന ആളുകൾക്ക് ഈ കേന്ദ്രം പ്രതീക്ഷയുടെ തിളക്കമാണെന്ന് ഡോ. മുന തൻ്റെ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം ദമ്പതികൾക്ക് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ കേന്ദ്രം നൽകുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.