മസ്കറ്റ്: ഹജ്ജിന് അർഹത നേടിയവർക്ക് എൻഡോവ്മെൻ്റ് ആൻ്റ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം (MERA) ടെക്സ്റ്റ് മെസേജ് അയക്കും.
“സന്ദേശം ലഭിക്കുന്നവർ http://hajj.om എന്ന വിലാസത്തിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 10 ദിവസത്തിനകം അവർ ചേർന്ന ഹജ്ജ് കമ്പനികളുടെ കരാർ നടപടിക്രമങ്ങളും 50% ഇലക്ട്രോണിക് പേയ്മെൻ്റും പൂർത്തിയാക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
എൻഡോവ്മെൻ്റ്, മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് ബിൻ സാലിഹ് ബിൻ സുഫ്യാൻ അൽ റഷ്ദിയുടെ നേതൃത്വത്തിൽ ഹജ്ജ് കാര്യത്തിനുള്ള സ്ഥിരം സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.