അൻ’നസീം പബ്ലിക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് പാർക്ക് ആയ അൻ’നസീം പബ്ലിക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു. ഇന്ന് മുതൽ പാർക്കിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മസ്ക്കറ്റ് മുനിസിപ്പാലിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സുരക്ഷ പ്രോട്ടൊക്കോളുകൾ പാലിച്ചു കൊണ്ടാകും പാർക്കിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. അതേ സമയം ഖൽബൂ, അൽ ഖുബ്ര പബ്ലിക് ലേക് പാർക്ക് തുടങ്ങിയവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞു തന്നെ കിടക്കും.