മസ്കത്ത്: ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് മൂലം അൽ-ഖാംഖാം മേഖലയിലെ മേൽപ്പാലങ്ങളിൽ മണൽ അടിഞ്ഞുകൂടി പൊതുവഴി (ആദം-ഹൈമ) ഉപയോഗിക്കുന്നവർക്ക് അസൗകര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആർഒപി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകിയത്.