നോർത്ത് അൽ ബത്തിനയിലെ സ്‌കൂളുകളിൽ സന്ദർശനം നടത്തി വിദ്യാഭ്യാസ മന്ത്രി

മസ്കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനി സന്ദർശിച്ചു. സുവൈഖിലെ വിലായത്തിലുള്ള ഹലീമ അൽ സാദിയ സ്‌കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം നടത്തിയത്. സ്‌കൂൾ അഡ്മിനിസ്ട്രേഷനുമായി വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച നടത്തുകയും സ്‌കൂളിൻ്റെ പ്രവർത്തന പുരോഗതിയെക്കുറിച്ചും നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു.

തുടർന്ന് സഹമിലെ വിലായത്തിലെ കഅബ് ബിൻ ബർഷ സ്കൂൾ സന്ദർശിച്ചു. സന്ദർശനത്തിൻ്റെ തുടക്കത്തിൽ, സ്‌കൂൾ പ്രിൻസിപ്പലുമായി അവർ കൂടിക്കാഴ്ച നടത്തുകയും സ്‌കൂളിലെ പ്രവർത്തന പുരോഗതിയെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികളുടെ നേട്ട നിലവാരം ഉയർത്താൻ സ്‌കൂൾ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.