ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളെ ആകർഷിച്ച് അൽ ദാഹിറ ടൂറിസം ഫെസ്റ്റിവൽ

മസ്‌കത്ത്: അൽ ദാഹിറ ടൂറിസം ഫെസ്റ്റിവൽ ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ 47,000-ത്തിലധികം ആളുകളാണ് ഫെസ്റ്റിവൽ സന്ദർശിച്ചത്. ഫെബ്രുവരി 15 നാണ് ഫെസ്റ്റിവൽ ആരംഭിച്ചത്.

“പൈതൃക ഗ്രാമം, സാംസ്കാരിക തിയേറ്ററുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഒമാനി പൈതൃകവും മൗലികതയും ഉൾക്കൊണ്ടുകൊണ്ട് ഉത്സവം അതിൻ്റെ ദൈനംദിന പരിപാടികളിൽ വ്യത്യസ്തമാണെന്ന് അൽ ദഹിറ ഗവർണർ അൽ റവാസ് നജീബ് ബിൻ അലി പറഞ്ഞു.

ഭാവി പ്രവർത്തനങ്ങളിൽ മുന്നോട്ട് പോകാൻ കഴിവുള്ള പ്രോജക്ടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളായി യുവാക്കൾക്ക് അവരുടെ കലാപരവും സാങ്കേതികവും നാടകപരവുമായ കഴിവുകൾ വികസിപ്പിക്കാനും അനുഭവപരിചയം നേടാനുമുള്ള അവസരം ഫെസ്റ്റിവൽ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഗവർണറേറ്റിലെ വാണിജ്യ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ഫെസ്റ്റിവൽ സംഭാവന ചെയ്യുന്നുവെന്ന് അൽ-റവാസ് ചൂണ്ടിക്കാട്ടി.