മസ്കത്ത്: അഖബത്ത് അൽ-അമേറാത്ത് റോഡിൽ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനങ്ങൾക്ക് തീപിടിച്ച് ട്രക്ക് ഡ്രൈവർ മരിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിൻ്റെ ഫയർ, റെസ്ക്യൂ, ആംബുലൻസ് ടീമുകളാണ് ദുരന്ത സ്ഥലത്ത് സഹായങ്ങൾ നൽകിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പ്രസ്താവനയിലൂടെ അറിയിച്ചു.