മസ്‌കറ്റ്: ഫെബ്രുവരി 25 മുതൽ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിൻ്റെ തീരപ്രദേശങ്ങളിലും ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) പ്രസ്താവനയിലൂടെ വ്യക്തമാക്കി. മുസന്ദത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടലിൻ്റെ തീരപ്രദേശങ്ങളിലും കടൽ തിരമാലകൾ 1.5 മുതൽ 2.5 മീറ്റർ വരെ ഉയരുമെന്നും സിഎഎ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും അറബിക്കടലിൻ്റെ തീരപ്രദേശത്തും പൊടിക്കാറ്റിനും സാധ്യതയുള്ളതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.