ആത്മീയ ചികിത്സയുടെ പേരിൽ വൻ തട്ടിപ്പ് ; ഒമാനിൽ പ്രവാസികൾ അടക്കം മൂന്നംഗ സംഘം അറസ്റ്റിൽ

ആത്മീയ ചികിത്സ മാർഗങ്ങളിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത സംഘം ഒമാനിൽ പിടിയിലായി. തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് ഏഷ്യൻ വംശജരായ രണ്ട് പ്രവാസികളും, ഒരു സ്വദേശി പൗരനും അടക്കുമുള്ളവരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. ശരീരിക – മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ആത്മീയ ചികിത്സ നൽകുന്നുവെന്ന പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സ്വദേശികളും, പ്രവാസികളും അടക്കം നിരവധി ആളുകളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പലരും ചികിത്സയ്ക്കായി വലിയ തുക നൽകുകയും ചെയ്തിരുന്നു. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഉപകരണങ്ങളും, മറ്റ് രേഖകളും ഇവരുടെ താമസ സ്ഥലത്ത് നിന്നും പോലീസ് പിടിച്ചെടുത്തു.