മസ്കത്ത്: പൊതുഗതാഗത കമ്പനിയായ മുവസലാത്ത് ഫെബ്രുവരി 27ന് ഷാർജയിൽ സർവീസ് ആരംഭിക്കുന്നു.
ബസ് ഷിനാസ് വഴിയാണ് സർവീസ് നടത്തുന്നത്. വൺ-വേ നിരക്ക് 10 ഒമാൻ റിയാലും മടക്ക നിരക്ക് 29 ഒമാൻ റിയാലുമാണ്. ബാഗേജ് അലവൻസ് 7 കിലോയും (ഹാൻഡ് ക്യാരി) 23 കിലോയും (ചെക്ക്-ഇൻ) ആയിരിക്കും.
ആദ്യ ബസ് രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് വൈകുന്നേരം 4 മണിക്ക് അസൈബയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.10 ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലെത്തിച്ചേരും.
അൽജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ആദ്യ ബസ് ഉച്ചയ്ക്ക് 2.30-ന് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് രാത്രി 11.50 ന് അസൈബ ബസ് സ്റ്റേഷനിലെത്തിച്ചേരും.
ആസ്യാദ് ഗ്രൂപ്പിൻ്റെ ഭാഗമായ ഒമാനി നാഷണൽ ട്രാൻസ്പോർട്ട് കമ്പനി (Mwasalat) അടുത്തിടെ ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി മസ്കത്ത് ഗവർണറേറ്റിനും ഷാർജ എമിറേറ്റിനും ഇടയിൽ ബസുകൾ സർവീസ് നടത്തുന്നതിനുള്ള കരാർ ഒപ്പുവച്ചിരുന്നു.