
മസ്കത്ത്: ഒമാനിൽ അപകടത്തിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.
“റോയൽ ഒമാൻ പോലീസിൻ്റെയും സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെയും സഹായത്തോടെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ജബലിലെ വിലായത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ (ഫ്രഞ്ച് ടൂറിസ്റ്റ്) മൃതദേഹം കണ്ടെതിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.
ഫെബ്രുവരി 13 ന്, ഒമാൻ സുൽത്താനേറ്റിൽ താഴ്വര കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുകിപ്പോയാണ് അപകടം സംഭവിച്ചത്.




