ഒമാനിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു

മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

പിതാവ്: ഷമീർ. മാതാവ്: റഷീദ. മൃതദേഹം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.