വാക്സിൻ പ്രവാസികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു

ഒമാനിൽ പ്രവാസികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. മസ്ക്കറ്റ് ഗവർണറേറ്റിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. ഖുറയത് വിലായത്തിലെ അൽ സഹേൽ ഹെൽത്ത് സെന്ററിൽ വെച്ചാകും വാക്സിനേഷൻ നടക്കുക. നാളെയും മറ്റന്നാളും രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ഇവിടെയെത്തി വാക്സിൻ സ്വീകരിക്കാം. വാക്സിൻ എടുക്കാൻ വരുന്നവർ വാലിഡ് ആയ മൊബൈൽ നമ്പറും, റെസിഡന്റ് കാർഡിന്റെ കോപ്പിയും കയ്യിൽ കരുതണം.