ഒമാൻ സുൽത്താനേറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ തെക്കുകിഴക്കൻ കാറ്റിന് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൻ്റെ പല ഭാഗങ്ങളിൽ തെക്കുകിഴക്കൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസ്‌കത്ത്, സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, അൽ ദഖിലിയ, ദോഫാർ, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ തെക്ക് കിഴക്കൻ കാറ്റ് വീശുന്നതായും കാറ്റിൻ്റെ വേഗത 21 നോട്ട് വരെ രേഖപ്പെടുത്തുകയും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.