ഒമാനിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റം

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടന്നു വന്നിരുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ നിർത്തി വെയ്ക്കുന്നു. ഈ വരുന്ന ഞായറാഴ്ച മുതൽ ഇവിടെ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികൾക്ക് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ :
1) സിബ്ല മാത്ര – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ
2) അൽ ശ്രദി മെഡിക്കൽ ഫിറ്റ്നസ് സെന്റർ (സീബ്) – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ

വാക്സിൻ എടുക്കേണ്ടവർ തരസുദ് പ്ലസ് ആപ്ളിക്കേഷൻ വഴിയോ, moh.gov.om.covid19 എന്ന വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.