നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു

മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലവസരങ്ങളിൽ മത്സരിക്കാനും അപേക്ഷിക്കാനും ആഗ്രഹിക്കുന്നവർക്ക് www.mol.gov.om എന്ന മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലെ തൊഴിൽ അവസര സേവനത്തിലൂടെ അപേക്ഷിക്കാവുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.