ഒമാനിൽ കനത്ത മഴയെ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവച്ചു

മസ്‌കറ്റ്: ഒമാനിൽ ശക്തമായ മഴയെ തുടർന്ന് നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ, വിദേശ സ്‌കൂളുകളിലെ ക്ലാസുകൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി നൽകി. വിദ്യാഭാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.