തെക്കുകിഴക്കൻ ഇറാനിൽ ഭൂചലനം രേഖപ്പെടുത്തി

മസ്‌കറ്റ്: മാർച്ച് 5 ചൊവ്വാഴ്ച തെക്കുകിഴക്കൻ ഇറാനിൽ 4.9 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തിയതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു.

തെക്കുകിഴക്കൻ ഇറാനിൽ 8.20 AM MCT ന് 11 കിലോമീറ്റർ ആഴത്തിൽ ഭൂചലനം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (EMC) പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഖസബിൽ നിന്ന് 318 കിലോമീറ്റർ അകലെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.