മസ്കത്തിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കൊടുന്തിരപ്പള്ളി പോടൂർ സ്വദേശി പ്രാർഥന വീട്ടിലെ കെ. ഗോപിനാഥൻ ആണ് (63) മരിച്ചത്. ബർക്കയിലെ അൽഹറം പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച ൈവകീട്ട് 6.20ന് ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രെയിലർ വന്നിടിക്കുകയായിരുന്നു. ഗൾഫ് പെട്രോ കെമിക്കൽ കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. 28 വർഷേത്താളമായി പ്രവാസിയാണ്. മാതാവ്: കമലമ്മ. ഭാര്യ: ഹേമാവതി. മക്കൾ: ഗ്രീഷ്മ, ഗോകുൽ ഗോപിനാഥ്.