നാളെ മുതൽ ഒമാനിൽ താപനില കുറയാൻ സാധ്യത

ഒമാൻ സുൽത്താനേറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച രാവിലെ വരെ താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ സ്വാധീനമാണ് താപനിലയിൽ കുറവുണ്ടാകാൻ കാരണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.