51ാം ദേ​ശീ​യ​ദി​നാ​ഘോ​ഷം ; വാഹനങ്ങൾ അലങ്കരിക്കാൻ അനുമതി നൽകി

ഒമാനിൽ 51ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​നു​മ​തി ന​ല്‍കി. ന​വം​ബ​ര്‍ 30വ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ സ്​​റ്റി​ക്ക​ര്‍ പ​തി​ച്ച് ഉ​പ​യോ​ഗി​ക്കാം. പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​വേ​ണം സ്​​റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കാ​ന്‍. വി​ന്‍ഡോ ഗ്ലാ​സ്, ന​മ്പ​ര്‍ പ്ലേ​റ്റ്, ലൈ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ്​​റ്റി​ക്ക​റു​ക​ള്‍ വ്യാ​പി​ക്ക​രു​ത്. പി​ന്‍വ​ശ​ത്തെ ഗ്ലാ​സി​ല്‍ പ​തി​ക്കു​ന്ന സ്​​റ്റി​ക്ക​ര്‍ ഡ്രൈ​വ​ര്‍ക്ക് പി​ന്‍വ​ശ​ത്തെ വി​ന്‍ഡോ​യി​ലെ ചി​ത്ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്ക​ണം.

ഗ​താ​ഗ​ത സു​ര​ക്ഷ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ചി​ഹ്​​ന​ങ്ങ​ൾ സ്​​റ്റി​ക്ക​റാ​യി പ​തി​ക്കാ​ൻ പാ​ടി​ല്ല. വി​ധ്വം​സ​ക​മോ മൂ​ല്യ​ര​ഹി​ത​വു​മാ​യ വാ​ക്കു​ക​േ​ളാ ഉ​യോ​ഗി​ക്ക​രു​ത്. എ​ന്നാ​ൽ, ഈ ​കാ​ല​യ​ള​വി​ല്‍ വാ​ഹ​ന​ത്തി​െൻറ നി​റം മാ​റ്റാ​ന്‍ അ​നു​മ​തി ഇ​ല്ല. നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.