സഹമിൽ നിർമാണക്കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്ന പുനലൂർ സ്വദേശി നന്ദു അശോകൻ (27) നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പനി ബാധിച്ച് സുഹാർ സ്വകാര്യ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയതായിരുന്നു. സഹമിൽ സാമൂഹിക പ്രവർത്തകനുമായിരുന്നു. ശഹീൻ കെടുതിയിൽ ദുരിതമനുഭവിച്ച ഖാബൂറ മേഖലകളിൽ ശുചീകരണ പ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നു. നാട്ടിൽ കല്യാണം ഉറപ്പിച്ചു വളയിടൽ ചടങ്ങ് നടക്കാനിരിക്കെയായിരുന്നു മരണം. പിതാവ്: പുനലൂർ ആനപ്പെട്ടകൊങ്ങൽ അശോക ഭവനത്തിൽ അശോകൻ. മാതാവ്: ലാലി. സഹോദരൻ: സനന്ദു.