ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി

മസ്കത്ത്​: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പുനലൂർ ചാലക്കോട് കാഞ്ഞിരമല പുത്തൻവീട്ടിൽ അനീഷ് കുമാർ (47) ആണ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. പിതാവ്​: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന.

ഭാര്യ: രമ്യ. മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ.സ​ഹോദരി: അനുഷ മുരളി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.