മസ്കത്ത്: ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി. കൊടുങ്ങല്ലൂർ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പൻ (57) ആണ് ഗുബ്രയിൽ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ് വർഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പൻ. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കൾ: അഖിൽ, നിഖിൽ. സഹോദരങ്ങൾ, ശശി, രവി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്ബന്ധപ്പെട്ടവർ അറിയിച്ചു.