മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് റോയൽ ഒമാൻ പോലീസ് (ആർഒപി) 102 മോട്ടോർ സൈക്കിളുകൾ പിടിചെടുക്കുകയും 81 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, നിസ്വ സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റിൻ്റെ പിന്തുണയോടെ, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന മോട്ടോർ സൈക്കിൾ ഡ്രൈവർമാർക്കെതിരെ ട്രാഫിക് നിയന്ത്രണ കാമ്പെയ്‌നുകൾ നടപ്പിലാക്കുന്നത് തുടരുകയാണെന്ന് ROP പ്രസ്താവനയിലൂടെ അറിയിച്ചു. 102 മോട്ടോർ സൈക്കിളുകൾ പിടികൂടുകയും 81 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും ROP പ്രസ്താവനയിൽ വ്യക്തമാക്കി. അവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.