റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്കിൽ വീ​ണ്ടും വർദ്ധനവ്

മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർന്നു. വി​നി​മ​യ നി​ര​ക്ക് വർദ്ധിച്ച് റി​യാ​ലി​ന് 216.30 രൂ​പയിലെ​ത്തി. മാ​ർ​ച്ച്​ 14 മു​ത​ലാ​ണ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഏ​ഴി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 214.70 രൂ​പ​വ​രെ താഴ്ന്നി​രു​ന്നു. ഡോ​ള​ർ ശ​ക്തി കു​റ​ഞ്ഞ​താ​യി​രു​ന്നു അ​ന്ന് രൂ​പ ശ​ക്തി​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​മാ​യി ഇ​ന്ത്യ​ൻ രൂ​പ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കു​റ​ഞ്ഞ് ഒ​രു ഡോ​ള​റി​ന് 83 രൂ​പ​യി​ലെ​ത്തി. ഫെ​ബ്രു​വ​രി 20 ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശ​മാ​യ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​മാ​ണി​ത്.

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യാ​ൻ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ർ​ധി​ച്ച​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച എ​ണ്ണ വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 85.65 ഡോ​ള​റാ​ണ് അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല.

അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തു​കാ​ര​ണം എ​ല്ലാ ഏ​ഷ്യ​ൻ ക​റ​ൻ​സി​ക​ളും ത​ക​ർ​ച്ച നേ​രി​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച് ഡോ​ള​ർ ഇ​ൻ​ഡ​ക്സ് 104.4ൽ ​എ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ 34 പോ​യ​ന്റ് വ​ർ​ധ​ന​യാ​ണ് ഡോ​ള​ർ ഇ​ൻ​ഡ​ക്സി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.