ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടികാറ്റിന് സാധ്യത

മസ്‌കറ്റ്: അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൻ്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ തെക്ക്-കിഴക്കൻ കാറ്റ് ഞായറാഴ്ച പൊടി ഉയരാനും കാഴ്ച പരിധി കുറയ്ക്കാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യൂനമർദ കാരണം, വടക്കൻ ഗവർണറേറ്റുകൾക്ക് മുകളിലൂടെ വ്യത്യസ്ത തീവ്രതയിലും മഴയ്ക്ക് സാധ്യതയുള്ളതായും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം ക്രമേണ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെൻ്റർ കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ അപ്ഡേറ്റുകൾ നൽകുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.