വാഹനം ഓടിക്കുന്നതിനിടയിൽ പടക്കം പൊ ട്ടിച്ചു; അൽ ദാഹിറയിൽ മൂന്ന് പേർ അറസ്റ്റിൽ

മസ്‌കത്ത്: അൽ ദാഹിറ ഗവർണറേറ്റിൽ വാഹനമോടിക്കുന്നതിനിടെ പടക്കങ്ങൾ കൈവശം വയ്ക്കുകയും കത്തിക്കുകയും ചെയ്തതിന് മൂന്ന് പേരെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. “പടക്കം കൈവശം വച്ചതിനും വാഹനം ഓടിക്കുന്നതിനിടയിൽ കത്തിച്ചതിനും വഴിയാത്രക്കാർക്ക് അപകടമുണ്ടാക്കിയതിനും മൂന്ന് പൗരന്മാരെ അൽ ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി ROP പ്രസ്താവനയിലൂടെ അറിയിച്ചു. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും ROP വ്യക്തമാക്കി.