മസ്‌കത്ത് – ഓൺലൈൻ പോസ്റ്ററുകൾ വഴി ഭിക്ഷാടനത്തിനെതിരെ മസ്‌കത്ത് ഗവർണറേറ്റിൽ ‘അവരെ പ്രോത്സാഹിപ്പിക്കരുത്’ എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഭിക്ഷാടനത്തിനെതിരെ നിർണായകമായ നിലപാടാണ് ഗവർണറേറ്റ് സ്വീകരിക്കുന്നതെന്നാണ് പുതിയ പൊതുബോധവൽക്കരണ പരിപാടിയിലൂടെ വ്യക്തമാക്കുന്നത്.
മസ്ജിദുകളിലും റോഡുകളിലും വാണിജ്യ കേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നടത്തുന്നത് സാമൂഹികമായി അസ്വീകാര്യവും ഒമാനിൽ നിയമപ്രകാരം കർശനമായി നിരോധിച്ചതുമാണ്.
ഭിക്ഷാടനത്തെയും അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാതങ്ങളെയും ചെറുക്കാനുള്ള ഗവർണറേറ്റിൻ്റെ പ്രതിബദ്ധതയെ കാമ്പയിൻ അടിവരയിടുന്നു, ഭിക്ഷാടനത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പകരം സാമൂഹിക ക്ഷേമത്തിനായുള്ള ക്രിയാത്മക ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാനും പൗരന്മാരെ പ്രേരിപ്പിക്കുന്നു.