കല്യാൺ ജൂവലേഴ്സ് റമദാൻ മാസത്തിൽ ആകർഷകമായ ഫ്ലൈ ഫോർ ഫ്രീ ഓഫർ അവതരിപ്പിച്ചു

ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് പുണ്യമാസമായ റമദാൻ കാലത്ത് സവിശേഷമായ ‘ഫ്ലൈ ഫോർ ഫ്രീ’ ഓഫർ അവതരിപ്പിച്ചു. പരിമിതമായ കാലത്തേയ്ക്കുള്ള ഓഫർ കല്യാൺ ജൂവലേഴ്സിൻറെ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളിലായിരിക്കും ബാധകമാകുക.

ഫ്ലൈ ഫോർ ഫ്രീ ഓഫറിൻറെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികളായ ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് സൗജന്യമായി വിമാനയാത്ര നടത്താൻ അവസരം ലഭിക്കും. 3000 യുഎഇ ദിർഹം , 3000 ഖത്തറി റിയാൽ, 300 ഒമാനി റിയാൽ, 300 കുവൈറ്റി ദിനാർ എന്നീ തുകകൾക്കൊ അതിനു മുകളിലോ വിലയുള്ള ആഭരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ നേടാനുള്ള അവസരമുണ്ട്. നിബന്ധനകൾക്കു വിധേയമായി അധിക ചെലവുകളില്ലാതെ ഓൾ ഇൻക്ലൂസീവ് പായ്ക്കേജ് ആയിരിക്കും ഓഫറിലൂടെ ലഭിക്കുക. ജിസിസി മേഖലയിൽ എല്ലാ ഉപയോക്താക്കൾക്കുമായി ആകെ 60 സൗജന്യ വിമാന ടിക്കറ്റുകളായിരിക്കും നല്കുക. 2024 ഏപ്രിൽ 14 വരെ ആഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഓഫർ ലഭിക്കുക.

ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട യാത്രാസ്ഥാനത്തേയ്ക്ക് സൗജന്യ വിമാനയാത്രയ്ക്കായുള്ള പ്രത്യേക ഈദ് ഓഫർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ആഭരണ പർച്ചേയ്സിനൊപ്പം പരമാവധി ആനുകൂല്യങ്ങൾ നല്കുകയും വ്യക്തിഗതമായതും സവിശേഷമായതുമായ ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് കല്യാൺ ജൂവലേഴ്സ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ഉത്സവകാലത്തെ അത്തരത്തിലൊരു ഉദ്യമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സിൻറെ അമൂല്യമായ ഉപയോക്താക്കൾക്ക് സവിശേഷമായ അനുഭവവും സന്തോഷവും നല്കുന്നതിന് കല്യാൺ ജൂവലേഴ്സ് പ്രതിബദ്ധമാണ്. ആഭരണങ്ങൾ വാങ്ങുമ്പോൾ സേവനാധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം ആകർഷകമായ ഓഫറുകളുടെ നിരയും നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. പരിശുദ്ധിയും ജീവിതകാലം മുഴുവനും ആഭരണങ്ങളുടെ സൗജന്യ മെയിൻറനൻസും വിശദമായ ഉത്പന്ന വിവരങ്ങളും സുതാര്യമായ കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള നയങ്ങളും ഉൾക്കൊള്ളുന്നതാണ് കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കണമെന്ന ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹാഭരണങ്ങളുടെ ശേഖരമായ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണനിരയായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിങ്ങനെയുള്ള ജനപ്രിയ ഹൗസ് ബ്രാൻഡുകളെല്ലാം കല്യാൺ ജൂവലേഴ്സിൽ നിന്ന് ലഭ്യമാണ്.

 

ബ്രാൻഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.