മസ്‌കറ്റ്: ഖത്തറിൽ നടന്ന ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023ൽ “മികച്ച ഉള്ളടക്കമുള്ള പവലിയൻ” അവാർഡ് സുൽത്താനേറ്റ് ഓഫ് ഒമാൻ സ്വന്തമാക്കി. “ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി” എന്ന വിഷയത്തിൽ നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും സവിശേഷതകളും പ്രയോഗിക്കുന്നതിൽ ഒമാനി പവലിയൻ്റെ പ്രതിബദ്ധതയാണ് അവാർഡ് നേട്ടത്തിന് കാരണമെന്ന് എക്‌സ്‌പോ 2023 ലെ സുൽത്താനേറ്റ് ഓഫ് ഒമാൻ പവലിയൻ കമ്മീഷണർ ജനറൽ ഖാലിദ് സലിം അൽ സുഹൈമി പറഞ്ഞു.
ഒമാനി പവലിയൻ, സുസ്ഥിരത, പാരിസ്ഥിതിക അവബോധം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ആധുനിക കൃഷി എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതായി അദ്ദേഹം വ്യക്തമാക്കി. ഒമാനി പവലിയനിൽ 1600 ആദിമ ഒമാനി മരങ്ങളും ചെടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അൽ സുഹൈമി ചൂണ്ടിക്കാട്ടി, പ്രാദേശിക തലത്തിൽ ഒമാനി പരിസ്ഥിതിയിൽ തനതായ 56 ഇനം ഉൾപ്പെടുന്നു. ഒമാനിലെ ടൂറിസം ഭൂപടത്തിലെ പ്രധാന സ്തംഭമായ ഒമാൻ ബൊട്ടാണിക് ഗാർഡനിൽ നിന്നാണ് ചെടികൾ മാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.