മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ നിരവധി പൈതൃക, വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പ്രവർത്തന പുരോഗതി പൈതൃക-ടൂറിസം മന്ത്രി അൽ ബലീദ് അവലോകനം ചെയ്തു.
പുരാവസ്തു സൈറ്റിലെയും അൽ ഹഫ ഏരിയയിലെ വാട്ടർഫ്രണ്ടിലെയും പ്രവർത്തനങ്ങൾ, നടപ്പാക്കൽ, വികസന പരിപാടികൾ, മിർബത്ത് കോട്ട, തൊട്ടടുത്തുള്ള പഴയ മാർക്കറ്റ്, ദർബത്ത് സൈറ്റ് എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. കൂടാതെ ദോഫാർ ഗവർണറേറ്റിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു.