ഒമാനിൽ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മസ്കത്ത്​: ഒമാനിൽ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ്​ സ്വദേശി പാലത്തു കുഴിയിൽ മലയിൽ ഹൗസിൽ റഫീഖ്​ (37) ആണ്​ മരിച്ചത്​.

ശനിയാഴ്ച ഉച്ച കഴിഞ്ഞ്​ മൂന്ന​രയോടെ മിസ്​ഫ ജിഫ്​നൈനിൽ ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുക​ളോടെ രക്ഷപ്പെട്ടു. സുഹൂൽ ഫൈഹ കമ്പയിൽ 11 വർഷ​ത്തോളമായുണ്ടായിരുന്ന റഫീഖ്​ മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്​തിരുന്നത്​.
പിതാവ്​: മുഹമ്മദ്​. മാതാവ്​: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട്​ മക്കളുണ്ട്​. മൃതദേഹം ഒമാനിൽ സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.