അൽ റുസ്താഖ്: അൽ ബത്തിന സൗത്ത് ഗവർണറേറ്റിലെ രണ്ട് പുതിയ സ്കൂളുകൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കൈമാറി. 40 ക്ലാസ് മുറികൾ, 7 ഓഫീസുകൾ, വിദ്യാഭ്യാസ റിസോഴ്സ് സെൻ്റർ, മൾട്ടി പർപ്പസ് റൂം, രണ്ട് കളിസ്ഥലങ്ങൾ, ഗാർഡുകൾക്കും ഡ്രൈവർമാർക്കും താമസസൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് ബർകയിലെ വിലായത്തിലെ അൽ സോമൂദ് സ്കൂൾ. 1 മുതൽ 4 വരെയുള്ള ഗ്രേഡുകളാണ് ഇവിടെ പഠനം നടത്തുന്നത്. 3,670,000 ഒമാൻ റിയാലാണ് രണ്ട് സ്കൂളുകളുടെയും കൂടി ചെലവ്.