മസ്കറ്റ്: മാർച്ച് 30 ശനിയാഴ്ച ഒമാൻ സുൽത്താനേറ്റിലെ ഏറ്റവും ഉയർന്ന താപനില മാഹൗട്ട് സ്റ്റേഷനിൽ രേഖപ്പെടുത്തി. 47 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അൽ വുസ്ത ഗവർണറേറ്റിലെ മഹൗട്ട് സ്റ്റേഷനിൽ 47.3 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ ഷാലിം സ്റ്റേഷനിൽ 38.4 ഡിഗ്രി സെൽഷ്യസും തുടർന്ന് അൽ വുസ്ത ഗവർണറേറ്റിലെ യാലോനി സ്റ്റേഷനിൽ 35.6 ഡിഗ്രിയും രേഖപ്പെടുത്തി. ജമൈമിൽ 34.6 ഡിഗ്രി സെൽഷ്യസും അൽ വുസ്ത ഗവർണറേറ്റിലെ തുംറൈത് സ്റ്റേഷനിൽ 34.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാൻ സുൽത്താനേറ്റിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിലെ 11.1 ഡിഗ്രി സെൽഷ്യസാണ്.